ഉത്തര സൂചികയിൽ അപാകത; പ്ലസ് ടു മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്ക്കരിച്ച് അധ്യാപകര്‍

പ്ലസ് ടു  കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്ക്കരിച്ച് അധ്യാപകര്‍. അപാകതയുള്ള ഉത്തര സൂചിക തിരുത്തി നല്‍കിയാലെ മൂല്യനിര്‍ണയം നടത്തൂ എന്ന നിലപാടിലാണ് അധ്യാപകര്‍.  ഏതാനും അധ്യാപകര്‍ക്കുള്ള തെറ്റിധാരണയാണിതെന്നും മൂല്യനിര്‍ണയത്തില്‍പങ്കെടുക്കാത്തവര്‍ക്കെതിരെ ആലോചിച്ച് നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍സെക്രട്ടറി ഡിപിഐക്ക് നിര്‍ദേശം നല്‍കി.