mammootty-app

TAGS

മനോരമ കലണ്ടര്‍ മൊബൈല്‍ ആപ്പ് പുതിയ ഭാവത്തില്‍, മാസം  തോറും നിശ്ചല ചിത്രങ്ങളായി താരങ്ങള്‍ അണി നിരന്ന സ്ഥാനത്ത് ഇനി താരങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള്‍ കാണാം. ഈ വര്‍ഷത്തെ ആദ്യ ചലച്ചിത്രമായി ഡാര്‍ക്ക് കിങ് രൂപത്തില്‍ എത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും

 

ചിറകുകൾ വിരിച്ച് പറക്കാനൊരുങ്ങുന്ന സൂപ്പർ ഹീറോയായണ് മമ്മൂട്ടി മനോരമ കലണ്ടര്‍ ആപ്പില്‍ എത്തുന്നത്. നിഗൂഢതയുടെ മേൽച്ചട്ടയണിഞ്ഞ് ശൂന്യതയിലേക്ക് കൈകൾ വിരിച്ചു തലയുയർത്തി രാജാവിനെ പോലെ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം . പ്രപഞ്ചത്തിലെ ഒരു സാങ്കൽപിക ലോകത്തെ കാൽക്കീഴിൽ നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന യോദ്ധാവ് എന്ന സങ്കൽപ്പത്തിലായിരുന്നു ഫോട്ടോഷൂട്ട് . അവഞ്ചേഴ്സ് പോലുള്ള സൂപ്പർ ഹീറോ ചിത്രങ്ങളിലെ നായകരെ അനുസ്മരിപ്പിക്കും വിധം കറുത്ത സ്യൂട്ടും ഇരുവശത്തേക്ക് നീണ്ടു കിടക്കുന്ന സ്ലിറ്റ് സ്ലീവ്സ് വേഷത്തിലായിരുന്നു ‘മമ്മൂട്ടി ദ് ക്രിയേറ്റർ’ എന്ന ഇൗ അവതരണം. വരും മാസങ്ങളിലും പ്രിയ താരങ്ങള്‍ സാങ്കല്‍പീക കഥാപാത്രങ്ങളായി എത്തും.ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും ആപ്പ് പ്രവർത്തിക്കും. വിശേഷദിനങ്ങളും മറ്റു വിവരങ്ങളും ആപ് ഓർമപ്പെടുത്തും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് www.manoramaonline.com/calendar