പുതിയ പട്ടയം നൽകൽ; നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിക്കില്ലെന്ന് രേഖകൾ

രവീന്ദ്രന്‍ പട്ടയം റദ്ദാക്കി അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കുമ്പോള്‍ നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിക്കില്ലെന്ന് റവന്യൂവകുപ്പിന്‍റെ രേഖകള്‍.  രവീന്ദ്രന്‍ പട്ടയം അനുവദിക്കപ്പെട്ട സമയത്തെ  സാമ്പത്തികാവസ്്ഥ തന്നെ  പുതിയ പട്ടയത്തിനും  മാനദണ്ഡ‍മാക്കാനാണ് തീരുമാനം. രവീന്ദ്രന്‍ പട്ടയം ലഭിച്ച സമയത്ത് പട്ടേദാര്‍ക്കുള്ള അര്‍ഹയുണ്ടായിരുന്നെങ്കിലും പുതിയ പട്ടയവും നല്‍കാന്‍ തീരുമാനിച്ചതിന്‍റെ രേഖയുടെ പകര്‍പ്പ് മനോരമ  ന്യൂസിന് ലഭിച്ചു.

രവീന്ദ്രന്‍ പട്ടയം അനുവദിക്കപ്പെട്ടപ്പോള്‍ ദരിദ്രാനായിരുന്ന ഒരാള്‍ ഇപ്പോള്‍ ആ പട്ടയം റദ്ദാക്കപ്പെടുമ്പോള്‍ എത്ര ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലാണെങ്കിലും ഭൂമിക്ക് പട്ടയത്തിന് തടസമില്ല.  99ല്‍ ജോലിയില്ലായിരുന്ന ഒരാള്‍ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗ്ഥനാണെങ്കിലോ ഉയര്‍ന്ന ശമ്പളം പറ്റുന്ന വ്യക്തിയാണെങ്കിലോ ആ ഭൂമിക്ക് പുതിയ പട്ടയം നല്‍കും.    99ല്‍  രവീന്ദ്രന്‍ പട്ടയം അനുവദിക്കുമ്പോള്‍ പട്ടേദാര്‍ക്ക് അര്‍ഹതയുണ്ടായിരുന്നുവെങ്കില്‍ ആ പട്ടയങ്ങള്‍ തിരിതെ വാങ്ങി പുതിയ പട്ടയം നല്‍കാനാണ് തീരുമാനം . അന്നത്തെ മാനദണ്ഡങ്ങളില്‍ ഒരു മാറ്റവും വരികയില്ല. ഇടുക്കി ജില്ലാ കലക്ടര്‍,ഇടുക്കി സര്‍വെ ഓഫീസര്‍ ,ദേവികുള സഹസീല്‍ദാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന് യോഗമാണ് തീരുമാനമെടുത്തത്. ഇതു റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും റവന്യൂമന്ത്രിയും ഉള്‍പ്പടെയുള്ള യോഗവും അംഗീകരിച്ചു. 

എം.ഐ.രവീന്ദ്രന്‍ അനുവദിച്ച ആകെ 532  പട്ടയങ്ങളില്‍ 106 പട്ടയങ്ങള്‍  കെഡിഎച്ച് ആക്ട് പ്രകാരവും ബാക്കിയുള്ളവ ഭൂപതിവ് ചട്ടപ്രകാരവുമായിരുന്നു. ഇവരില്‍ അര്‍ഹയുള്ളവര്‍ പട്ടയത്തിനായി അപേക്ഷ നല്‍കണം.   എന്നാല്‍ രവീന്ദ്രന്‍ തെറ്റായ മാനദണ്ഡപ്രതാരമാണ്  പട്ടയം  നല്‍കിയിരുന്നെങ്കില്‍ അവര്‍ക്ക് പുതിയ പട്ടയം നല്‍കില്ല. പട്ടയം നല്‍കുന്നതിന്  നിയോഗിക്കപ്പെട്ട് സമിതിയാവും അന്തിമതീരുമാനമെടുക്കുക.  രവീന്ദന്‍ പട്ടയം റദ്ദാക്കപ്പെടുമ്പോള്‍ പലര്‍ക്കുമുള്ള ആശങ്കകള്‍ പരിഗണിച്ചാണ് 99ലെ അര്‍ഹതയനുസരിച്ച് മാനദണ്ഡങ്ങള്‍ തന്നെ പരിഗണിക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചത്.