ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; ദർശനം 3,000 പേർക്ക്; വിവാഹ ചടങ്ങിന് 10 പേർ

കോവിഡ് വ്യാപനം ഉയര്‍ന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും നിയന്ത്രണം. പ്രതിദിനം 3000പേര്‍ക്ക് മാത്രമായി ദര്‍ശനം ചുരുക്കി. വെര്‍ച്വല്‍ ക്യൂവഴിയാകും ദര്‍ശനം.  ക്ഷേത്രത്തിലെ ചോറൂണ്‍ വഴിപാട് നിര്‍ത്തി. മേല്‍പത്തൂര്‍ ഓഡിറ്റോറിത്തിലെ കലാപരിപാടികള്‍ ഒഴിവാക്കി. വിവാഹ ചടങ്ങുകള്‍ക്ക് പത്തുപേരെ മാത്രമേ അനുവദിക്കൂ. ഫോട്ടോഗ്രാഫര്‍മാര്‍ രണ്ടുപേരെ ഉള്‍പ്പെടുത്താമെന്നും അധികകൃതര്‍ അറിയിച്ചു.