കുത്തനെ ഉയർന്ന് സിമന്‍റ് വില; നട്ടംതിരിഞ്ഞ് നിർമാണമേഖല

സംസ്ഥാനത്ത് സിമന്‍റ് വില കുത്തനെ ഉയരുന്നു. നാലു ദിവസത്തിനിടെ ചാക്കൊന്നിന് 125 രൂപയാണ് വര്‍ധിച്ചത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സജീവമായ നിര്‍മാണ മേഖല സിമന്‍റ് വില വര്‍ധനയോടെ വീണ്ടും പ്രതിസന്ധിയിലായി.  

കമ്പിയുടെ വില വര്‍ധനവിന് പിന്നാലെയാണ് സിമന്‍റ് വില കൂടി ഉയരുന്നത്. ഇന്ധന വില വര്‍ധനവാണ് സിമന്‍റ് വില ഉയരാനുള്ള പ്രധാന കാരണം. ഈ വര്‍ഷമാദ്യം 380 രൂപയായിരുന്നു ഒരു ചാക്ക് സിമന്‍റിന്‍റെ വില. ഫെബ്രുവരി മുതല്‍ ഘട്ടം ഘട്ടമായി 145 രൂപ വര്‍ധിപ്പിച്ചു. ഇതില്‍ 125 രൂപയുടെ വര്‍ധനവ് കഴഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളിലാണ്. വില തോന്നുംപോലെ ഉയര്‍ത്തുന്നതില്‍ വിതരണക്കാരും കരാറുകാരും ചെറുകിട കച്ചവടക്കാരുമെല്ലാം അമര്‍ഷത്തിലാണ്.

സ്വകാര്യ കമ്പനികള്‍ വില കൂട്ടുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ‌