വിനോദസഞ്ചാര മേഖലയ്ക്ക് സമ്പൂർണ വാക്സിനേഷൻ; ആദ്യം ആലപ്പുഴയിൽ

ആലപ്പുഴയിലെ  വിനോദ സഞ്ചാര മേഖലയെ കോവിഡ് മുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്പൂർണ വാക്സീനേഷൻ  പൂർത്തിയായി.  പിപി ചിത്തരഞ്ജന്റെ 'എംഎൽഎ കെയർ പ്രോജക്റ്റി'ന്റെ കീഴിലാണ് വാക്സിനേഷൻ നടപ്പാക്കിയത്.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവര്‍ക്കും കുടുംബാഗങ്ങള്‍ക്കുമാണ് വാക്സിനേഷൻ  നടത്തിയത്.

പ്രതിസന്ധിയിലായ ടൂറിസം മേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനാണ് മെഗാ വാക്സിനേഷന്‍ ക്യാംപ് നടത്തിയത്.  പിപി ചിത്തരഞ്ജന്റെ 'എംഎൽഎ കെയർ പ്രോജക്റ്റി'ന്റെ കീഴിലാണ് വാക്സിനേഷൻ നല്‍കിയത്. ആലപ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍  ടൂറിസം മേഖലയുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വാക്സീന്‍ നല്‍കി.  സമ്പൂർണ്ണ വാക്സിനേഷൻ നടത്തിയതോടെ  വിനോദ സഞ്ചാരികൾക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുമെന്ന് പി.പി.ചിത്തരഞ്ജന്‍ എംഎൽഎ പറഞ്ഞു.

ഹൗസ്ബോട്ട് - ശിക്കാര ബോട്ട് തൊഴിലാളികൾ, റിസോർട്ട് - ഹോംസ്റ്റേ ജീവനക്കാർ, ടാക്സി - ഓട്ടോ ഡ്രൈവർമാർ, ചെറുകിട - വഴിയോര കച്ചവടക്കാർ, എന്നിവര്‍ക്കും കുടുംബാംഗങ്ങൾക്കും വാക്സീൻ നല്‍കി . സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമായി വാക്സീനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.