ഓട്ടോ യാത്രകള്‍ സുഗമമാക്കാന്‍ ഒരു സംഘം ചെറുപ്പക്കാര്‍ മൊബൈല്‍ ആപ് പുറത്തിറക്കി. ടുക്സി എന്നാണ് ആപിന്റെ പേര്,കൊച്ചിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആപ് ഉപയോഗിക്കുന്നത്. ഭാവിയില്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുയാണ് ലക്ഷ്യം.
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്പാണ് ടുക്സി. റജിസ്റ്റര്‍ ചെയ്തതിനുശേഷം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട ഇടവും ചേര്‍ത്താല്‍ ..ഓട്ടോ നിങ്ങളുടെ മുന്നിലെത്തുംകോവിഡിനെ തുടര്‍ന്ന് തളർന്നുപോയ ഓട്ടോ തൊഴിലാളികള്‍ക്ക് ചെറിയൊരാശ്വാമാണ് ആപ്. വഴിയരികില്‍ നിന്ന് കൈനീട്ടി വിളിക്കുന്ന യാത്രക്കാര്‍ക്കൊപ്പം വീട്ടിലും ഓഫിസിലുമെല്ലാമിരുന്ന് ബുക്ക് ചെയ്യുന്നവരെയും കയറ്റാം.
കൊച്ചിക്കൊപ്പം ഭാവിയില്‍ കേരളത്തിലെ ആറ് നഗരങ്ങളില്‍ ആപ് എത്തിക്കുകയാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.ആപ് ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ കൂലിയുടെ പേരിലും തര്‍ക്കിക്കേണ്ടി വരില്ല.ലോക്ഡൗണ്‍ കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ഭക്ഷ്യകിറ്റുളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്‍ കൊച്ചി കോര്‍പറേഷന്‍ ടുക്സി ഉപയോഗിച്ചിരുന്നു. അതാണ് പുതിയ രൂപത്തില്‍ ഇറങ്ങിയത്.