നേട്ടം അഭിമാനം; പി.ആര്‍. ശ്രീജേഷിന് മലയാള മനോരമയുടെ ആദരം

ഒളിംപിക് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് മലയാള മനോരമയുടെ ആദരം. എഡിറ്റര്‍ ഫിലിപ്പ് മാത്യു ശ്രീജേഷിന് മനോരമയുടെ സ്വര്‍ണമെഡല്‍ സമ്മാനിച്ചു. അഭിമാനകരമായ നേട്ടമാണ് ശ്രീജേഷിന്റേതെന്ന് ഫിലിപ്പ് മാത്യു പറഞ്ഞു. തന്റെ വളര്‍ച്ചയില്‍ മനോരമയ്ക്കുള്ള പങ്ക് ശ്രീജേഷും അനുസ്മരിച്ചു. അനുമോദനചടങ്ങിലേക്ക് കുടുംബസമേതമാണ് ശ്രീജേഷെത്തിയത്. ലളിതമായ ചടങ്ങില്‍  എഡിറ്റര്‍ ഫിലിപ്പ് മാത്യു മനോരമയുടെ സ്നേഹോപഹാരം സമ്മാനിച്ചു. ഹോക്കിപാരമ്പര്യം നാം ശ്രീജേഷിലൂടെ ടോക്കിയോയില്‍ വീണ്ടെടുത്തുവെന്ന് മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു പറഞ്ഞു.

ഒളിംപിക്സില്‍ വഴിത്തിരിവായ നിമിഷങ്ങള്‍ പങ്കുവച്ച ശ്രീജേഷ്  കളിയുടെ വഴികളില്‍ മനോരമ നല്‍കിയ പ്രോല്‍സാഹനങ്ങളും ഒാര്‍മിച്ചെടുത്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ ആര്‍. രാജീവ്, ചീഫ്  റിപ്പോര്‍ട്ടര്‍ അനീഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.