പതിറ്റാണ്ട് മുന്‍പേ ഹോക്കിയെ നെഞ്ചേറ്റിയ ഗ്രാമം; അഭിമാനമായി മലയാലപ്പുഴ

ഒളിംപിക്സ് ഹോക്കിയിലെ പുരുഷ വനിതാ ടീമുകളുടെ മികച്ച പ്രകടനം രാജ്യത്തിന് വലിയ അഭിമാനമാണ്. എന്നാല്‍ പതിറ്റാണ്ട് മുന്‍പേ ഹോക്കിയെ നെഞ്ചേറ്റിയ അധികം സ്ഥലങ്ങളുണ്ടാകില്ല. കേരളത്തിന്റെ, അല്ല രാജ്യത്തിന്റെ തന്നെ ഹോക്കി ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന പത്തനംതിട്ടയിലെ മലയാലപ്പുഴയിലേക്ക്.

മലയാലപ്പുഴ എസ്എന്‍ഡിപി യുപി സ്കൂള്‍. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാലയങ്ങളില്‍ ഒന്നു മാത്രമാണ്. പക്ഷേ ഹോക്കിക്ക് ഇത്രയേറെ സംഭാവനകള്‍ നല്‍കി ഒരു ഇടം രാജ്യത്ത് വേറെയുണ്ടാകില്ല. പി.എ.സുലേഖ സഹോദരങ്ങളായ കെ.പി.ഷേര്‍ലി കെ.പി.ഷിനി. മൂന്നു പേരും ദേശീയ താരങ്ങളായിരുന്നു. രാജ്യന്തര മല്‍സരം കളിച്ചിട്ടുള്ള ഏലിയാമ്മയും ഈ ചെമ്മണ്‍ ഗ്രൗണ്ടില്‍ കളിച്ച് വളര്‍ന്നതാണ്.

ഏറ്റവും കുറഞ്ഞത് മൂന്നുറു പേരെയെങ്കിലും മലയാലപ്പുഴ ഹോക്കിക്ക് സമ്മാനിച്ചിട്ടുണ്ട്. പക്ഷേ ആ പെരുമയൊന്നും ഇപ്പോഴില്ല. ഒളിംപിക്സിലെ പുരുഷ വനിത ടീമുകളുടെ മികച്ച പ്രകടനം കൂടുതല്‍ ആളുകളെ ഹോക്കിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് പഴയ താരങ്ങളുടെ പ്രതീക്ഷ. ഹോക്കിയിലെ മലയാലപ്പുഴയുടെ ഗരിമ വീണ്ടെടുക്കാന്‍ ചില പദ്ധതികള്‍ പഴയ താരങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.