ജനല്‍ ഗ്രില്ലില്‍ മൂന്നു വയസുകാരന്റെ തല കുടുങ്ങി; കുതിച്ച് ഫയര്‍ഫോഴ്സ്; പിന്നീട്

തൃശൂര്‍ ഫയര്‍ഫോഴ്സ് ഓഫിസിലേക്ക് ഉച്ചതിരിഞ്ഞ് ഒരു ഫോണ്‍ കോള്‍ കിട്ടി. ‘കുട്ടിയുടെ തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങി. വേഗം വരണം’. വിവരം അറിഞ്ഞ ഉടനെ സ്റ്റേഷന്‍ ഓഫിസര്‍ കെ.യു.വിജയകൃഷ്ണയും സംഘവും വിയ്യൂരിലേക്ക് കുതിച്ചു. ഫയര്‍ഫോഴ്സ് സംഘം ചെന്നപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു. നിമിഷ നേരം കൊണ്ട് ഗ്രില്ലിന്റെ ഒരു ഭാഗം അറുത്തുമാറ്റി. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചായിരുന്നു ഗ്രില്ലിന്റെ ഒരു ഭാഗം മുറിച്ചത്. ഉടനെ, കുട്ടിയ്ക്ക് രക്ഷയായി. തല അകത്തേയ്ക്ക് എടുത്തു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. നേരിയ പോറല്‍ പോലുമേറ്റില്ല. പക്ഷേ, തല കുടുങ്ങിയതിന്റെ പരിഭ്രാന്തിയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ജോജി വര്‍ഗീസ്, പി.കെ.പ്രജീഷ്, ആര്‍.സഞ്ജിത്ത് പി.ബി.സതീഷ്, നവനീത് കണ്ണന്‍, പി.കെ.പ്രതീഷ് എന്നിവരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഘത്തിലുള്ളവര്‍. കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ കാണാം.