10 ദിവസത്തിനിടെ 27 രോഗികൾ; കോഴിക്കോട് ആശങ്കയായി ഡെങ്കിപ്പനി; മുന്നറിയിപ്പ്

കോവിഡിനൊപ്പം ആശങ്കയായി കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനിയും. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 89 കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്. 6 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ വീണ്ടു കൂടുകയാണ്. അതിനൊപ്പമാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നത്. ഈ മാസം ഇതുവരെ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 153 പേര്‍ ഡെങ്കിപനി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തി. ജൂണ്‍ മാസത്തില്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 627 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സത്തേടി. ഈ വര്‍ഷം  ജനുവരി മുതല്‍ 979 പേരാണ് ഡെങ്കിപ്പനി സംശയങ്ങളോടെ എത്തിയത്. മണിയൂര്‍, ചോറോട്, വില്യാപ്പള്ളി, ആവള, ചാലിയം, കല്ലുനിര, പേരാമ്പ്ര, ഇരിങ്ങല്‍ , തിരുവള്ളൂര്‍ , നൊച്ചാട് , കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.  ഇതിനു പുറമെ ജനുവരി മുതല്‍ ജൂണ്‍വരെ 10 പേര്‍ക്ക് ചെള്ള് പനിയും 115 പേര്‍ക്ക് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഫോഗിങും നടത്തുന്നു. അതേ സമയം തന്നെ ജില്ലയില്‍ 1540 പേര്‍ക്കാണ് ഇന്നലെ കോവി‍ഡ് സ്ഥിരീകരിച്ചത്. അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ 30ന് മുകളിലാണ് കോവിഡ് രോഗികളുടെ ഒരു ദിവസത്തെ കണക്ക്