ഫോൺ തട്ടിപ്പറിച്ചത് തടഞ്ഞു; അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ചു; ക്രൂരം

കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ അതിഥി തൊഴിലാളിയോട് ക്രൂരത. ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് 100 മീറ്ററോളം ദൂരം  ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചത്.  ബൈക്കിലെത്തിയ രണ്ടംഗ സംഘം അലി അക്ബറിന്റെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ഈ ക്രൂരത നേരിടേണ്ടി വന്നത്. വിഡിയോ റിപ്പോർട്ട് കാണാം.