തുരുമ്പെടുത്ത് തട്ടുകട; ലോക്ഡൗണില്‍ പൂട്ടുവീണ് ജീവിതം; ദുരിതം

ലോക്ഡൗണില്‍ ഉപജീവനമാര്‍ഗം നഷ്ടമായി കോഴിക്കോട് ബീച്ചിലെ തട്ടുകട തൊഴിലാളികള്‍.  ലോക്ഡൗണില്‍ ഒരിക്കല്‍ തകര്‍ന്ന ജീവിതം   കരകയറുന്നതിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗമെത്തിയത്. 

ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ് ജീവിതം. കോഴിക്കോട് ബീച്ചില്‍ തട്ടുകടയാണ് .കഴിഞ്ഞ 14 വര്‍ഷത്തിലധികമായി ഇത് നടത്തുന്നു. കഴിഞ്ഞ ലോക്ഡൗണില്‍ 10 മാസം വരുമാനമില്ല. അതിനുശേഷം പ്രതീക്ഷയോടെ രണ്ടുമാസം തട്ടുകട തുറന്നു. വരുമാനം ചെറുതായിരുന്നു പക്ഷെ വയറു നിറഞ്ഞു. 102 പേരാണ് ഇവിടെ തട്ടുകട നടത്തുന്നത്. ഇതിനു പുറമേ അനുബന്ധ തൊഴിലാളികളും. എല്ലാവരുടേയും മനസില്‍ ആശങ്കയാണ്. 

കടല്‍കാറ്റേറ്റ് മിക്കതും നശിച്ചു തുടങ്ങി. തുരുമ്പെടുത്തു. പൊട്ടിവീണു. ചിലദിവസങ്ങളില്‍ ആരെങ്കിലുമൊക്കെ ഇവിടെയെത്തി പൊടിതട്ടും. മഴക്കാലം കൂടിയാണ് വരാനിരിക്കുന്നത്.