അനാവശ്യമായി പുറത്തിറങ്ങി കോഴിക്കോട്; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

 കോഴിക്കോട്ടുനിന്നുള്ള ചിത്രം അല്‍പം വ്യത്യസ്തമാണ്. കോവിഡ് രോഗ പ്രതിരോധം കടുപ്പിക്കുന്നതിനിടെഅത്യാവശ്യക്കാരല്ലാത്തവരും കൂടുതലായി 

നിരത്തിലിറങ്ങുന്നുവെന്ന് പൊലീസ്. കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിലായി നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. അത്യാവശ്യ യാത്രക്കാര്‍ കുരുക്കില്‍പ്പെട്ടത് പൊലീസുമായി തര്‍ക്കത്തിനിടയാക്കി. 

 നഗരത്തിലെ ഈ ഗതാഗതക്കുരുക്ക് സാധാരണയുള്ളതെന്ന് കരുതരുത്. കോവിഡിനെ വരുതിയിലാക്കാന്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ രണ്ടാം നാളിലെ കാഴ്ചയാണ്. കോഴിക്കോട് പുഷ്പ ജംങ്ഷനില്‍ വാഹനങ്ങളുടെ നീണ്ടനിര. ആദ്യദിനം പൂര്‍ണമായും വീട്ടിലിരുന്ന് 

സഹകരിച്ചവര്‍ പിന്നീട് ലാഘവം കാണിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. അത്യാവശ്യക്കാരല്ലാത്തവരും നിരത്തിലിറങ്ങി. പലര്‍ക്കും കൃത്യമായ യാത്രാലക്ഷ്യം അറിയിക്കാനായില്ലെന്ന് മാത്രമല്ല സത്യവാങ്മൂലം കൈയ്യില്‍ കരുതാനും മറന്നു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി കൂടുതല്‍ വാഹനങ്ങള്‍ പിടികൂടി. പിഴയിനത്തിലും കൂടുതല്‍ തുക ഈടാക്കി. വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് കൂടുതല്‍ വാഹനമെത്തുന്ന ഇടം തെരഞ്ഞെടുത്തതെന്ന് പൊലീസ്. 

പരിശോധന കടുപ്പിച്ചതോടെ അത്യാവശ്യക്കാര്‍ പലരും പ്രതിസന്ധിയിലായി. ഉദ്യോഗസ്ഥരുെട അടുത്തെത്താന്‍ പലരും ഏറെ നേരം വാഹനത്തിലിരുന്നു. യാത്ര വൈകിയവരില്‍ പലരും ഉദ്യോഗസ്ഥരോട് കയര്‍ത്തു. എന്തൊക്കെ പ്രതിഷേധമുണ്ടായാലും പരിശോധനയില്‍ ഇളവ് വേണ്ടെന്നാണ് പൊലീസ് 

തീരുമാനം.