ആയിരത്തിലേറെ ഗ്രോബാഗുകളില്‍ നൂറോളം പൂക്കൾ; പൊന്നുവിളയിച്ച് കുട്ടിക്കർഷകൻ

ആയിരത്തിലേറെ ഗ്രോബാഗുകളിൽ വിരിഞ്ഞത് നൂറോളം പൂക്കൾ. ആറാം ക്ലാസ് വിദ്യാർഥിയുടെ അധ്വാനമാണ് ഇതിനു പിന്നിൽ. കൊടുങ്ങല്ലൂർ മതിലകത്തെ കുഞ്ഞ് പൂകർഷകനെ പരിചയപ്പെടാം. 

മതിലകം കളരിപറമ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണ നിവേദാണ് ഈ പൂകൃഷിയ്ക്കു പിന്നിൽ. ബന്ധുക്കളുടെ അൻപതു സെന്റ് ഭൂമിയിലാണ് ഗ്രോബാഗിൽ പൂകൃഷി തുടങ്ങിയത്. വീടിന്റെ ടറസിലും ഗ്രോബാഗിൽ പൂകൃഷി ആരംഭിച്ചിരുന്നു. 125 ഇനം പൂക്കൾ. പത്തുമണി പൂക്കളാണ് കൂടുതലും. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും പൂക്കൾ അയയ്ക്കുന്നുണ്ട്. യൂ ട്യൂബിൽ വീഡിയോ കണ്ടാണ് കൃഷി പഠിച്ചത്. ലോക്ഡൗൺ കാലത്ത് കൃഷി ചാലഞ്ചിലൂടെ മിടുക്ക് തെളിയിച്ചു. മതിലകം സ്വദേശി സുധീഷ് ശങ്കർ, ലാലി ദമ്പതികളുടെ മകനാണ് കൃഷ്ണ നിവേദ്.

മതിലകത്തെ ഈ ഗ്രാമത്തിൽ ഒരുക്കിയ പൂക്കളുടെ ഉദ്യാനം മനോഹരമായ കാഴ്ച കൂടിയാണ്. പൂകൃഷിയിലൂടെ കുട്ടികർഷകൻ പൊന്നുവിളയിച്ച കഥയാണ് നാട്ടുകാർക്കും പറയാനുള്ളത്.