കഴക്കൂട്ടത്ത് അടിയൊഴുക്കില്ല; തികഞ്ഞ ആത്മവിശ്വാസം: ജയം ഉറപ്പിച്ച് കടകംപള്ളി

കഴക്കൂട്ടത്ത് അടിയൊഴുക്കുകളൊന്നുമില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്നും കടകംപള്ളി മനോരമ ന്യൂസിനോട് പറ‍ഞ്ഞു. ഇതുവരെ പ്രചാരണത്തിനെത്താത്ത മേഖലകളിലെ വീടുകള്‍ കയറിയിറങ്ങുകയാണ് കടകംപള്ളി.