ശബരിനാഥന് വെല്ലുവിളിയായി സ്റ്റീഫന്‍; അരുവിക്കരയില്‍ കനത്ത പോരാട്ടം

തെക്കന്‍കേരളത്തിലെ യുഡിഎഫിന്‍റെ ഉരുക്കൂകോട്ടയായ അരുവിക്കരയില്‍  ഇക്കുറി കനത്ത പോരാട്ടമാണ്.   സിറ്റിങ് എം.എല്‍.എ  കെ.എസ്.ശബരിനാഥന് സിപിഎം സ്ഥാനാര്‍ഥി ജി സ്റ്റീഫന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. വിശ്വാസസംരക്ഷണമുള്‍പ്പെടെ  ചര്‍ച്ചയാക്കിയാണ് യുഡിഎഫ് പ്രചാരണം

കാല്‍നൂറ്റാണ്ടായുള്ള യുഡിഎഫ് കോട്ടയായ അരുവിക്കര പിടിച്ചെടുക്കാന്‍ രാത്രിവൈകിയും ഗ്രാമവഴികളിലുടെ ജി സ്റ്റീഫന്‍ വോട്ടുതേടുകയാണ്.  സ്ത്രീകള്‍ ഉള്‍പ്പടെ നിരവധിപേര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ കാത്തുനില്‍ക്കുന്നു. സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനകളാണ് വോട്ട് അക്കൗണ്ടിലാക്കാനുള്ള മുഖ്യപ്രചാരണായുധം.   ക്രിസ്ത്യന്‍ നാടാര്‍ സംവരണം ആ വിഭാഗത്തിന്‍റെ  വോട്ട് അനുകൂലമാക്കുമേന്നതാണ് ‌  അട്ടിമറി പ്രതീക്ഷക്ക് പിന്നിലെ മുഖ്യകാരണം. 

അട്ടിമറി സാധ്യത യുഡിഎഫ് ക്യാംപിലും തോന്നിതുടങ്ങിയതോടെ ഉറച്ചുവോട്ടുകള്‍ ചോരാതിരിക്കാനുള്ള നീക്കങ്ങളിലാണ് കെ.എസ്.ശബരിനാഥന്‍ . ചെറിയ കവലകളിലെ യോഗങ്ങളിലെത്തി മണ്ഡവുമായുള്ള  ബന്ധം ശബരി ഓര്‍മിപ്പിക്കുന്നു. ജി കാര്‍ത്തികേയന്‍ നടപ്പാക്കിയ വികസനം വരെ അക്കമിട്ടുപറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ആരാധനായലങ്ങളിലെത്തുന്നയാളല്ല താനെന്ന് പ്രചാരണം ശബരിനാഥന്‍ ശക്തമാക്കിയത് ജി സ്റ്റീഫിനേ ലക്ഷ്യംവെച്ചാണ്. പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മൂന്ന് കാര്യങ്ങളാണ് സിറ്റിങ് എം.എല്‍.എ  ശബരി ഉറപ്പ് നല്‍കുന്നത് 

ആര്യനാടായിരുന്നപ്പോഴും അരുവിക്കരയപ്പോഴും യുഡിഎഫിന് മണ്ഡലത്തില്‍ വലിയ ഭീഷണിയില്ലായിരുന്നു. 

ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ നേടിയെടുക്കാന്‍ അരുവിക്കരയില്‍ ഇത്തവണ എല്‍ ഡി എഫും യുഡിഎഫും കഠിനമായി ലക്ഷ്യമിടുന്നുണ്ട്.    2015ലെ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ 2016ല്‍ കെ.എസ് ശബരിനാഥന്‍ 14462 വോട്ട് കൂടുതല്‍ നേടിയപ്പോള്‍ സിപിഎമമ്മിന് ലഭിച്ചത്  3276 വോട്ട് മാത്രമായിരുന്നു. ബിജെപിയുടെ വോട്ടില്‍ ആകട്ടേ  13851 ന്‍റെ കുറവുണ്ടായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവും പ്രാദേശികബന്ധവുമുള്ള സി ശിവന്‍കുട്ടിക്ക് എത്രവോട്ട് പിടിക്കുന്നുവോ അതു ഇത്തവത്തെ വിജയിയെ നിശ്ചയിക്കും. 

‌താഴെ തട്ടില്‍ നിന്ന് വളര്‍ന്നുവന്നുവെന്ന് വികാരം ജി സ്റ്റീഫന് ലഭിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മണ്ഡലത്തില്‍ ബന്ധമുള്ള സിപിഎം നേതാവ് മല്‍സരിക്കുന്നത് പരമ്പരാഗതം വോട്ടുകള്‍ ഉറപ്പിക്കുമെന്നതും സിപിഎമ്മിന് അനുകൂലമാണ്.  ഹൈന്ദവ നാടാര്‍ വോട്ടുകൂടി സമാഹരിക്കാനായാല്‍ ചരിത്രവിജയമെന്നാണ് ഇടതു വിലയിരുത്തല്‍ 

MORE IN KERALA