വികസനത്തുടര്‍ച്ചയ്ക്കും ഭരണത്തുടര്‍ച്ചയ്ക്കും വോട്ട്; സജീവമായി എം.സ്വരാജ്

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃപ്പൂണിത്തുറയില്‍ പ്രചാരണരംഗത്ത് സജീവമായി എം.സ്വരാജ്. വികസനത്തുടര്‍ച്ചയ്ക്കും ഭരണത്തുടര്‍ച്ചയ്ക്കുമാണ് ഇത്തവണ വോട്ട് ചോദിക്കുന്നതെന്ന് സ്വരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും മുതിര്‍ന്ന വോട്ടര്‍മാരെയും നേരില്‍ കണ്ടാണ് ആദ്യഘട്ട പ്രചാരണം