ഉപതിരഞ്ഞെടുപ്പിലെ മേധാവിത്വം തുടരും; വികസനത്തിന് ജനം വോട്ട് ചെയ്യും: സ്വരാജ്

ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എല്‍ഡിഎഫ് ആവര്‍ത്തിക്കുമെന്ന് എം. സ്വരാജ്. സില്‍വര്‍ലൈന്‍ അടക്കം സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് തന്നെയാണ് തൃക്കാക്കരയിെല ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

അതേസമയം, ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ് ടാഗുമായി പ്രചാരങ്ങളില്‍ നിറയുന്ന ഇടതുമുന്നണി ഇത്തവണ സീറ്റുപിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ്. ഉപതിരഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ തൃക്കക്കരയിലും ഉറപ്പിക്കാനാണ് തയ്യാറെടുപ്പും. സ്ഥാനാര്‍ഥിപ്രഖ്യാപനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും താഴെത്തട്ടില്‍മുതല്‍ പ്രചാരണവും പ്രവര്‍ത്തനവും സജീവമാക്കിക്കഴിഞ്ഞു.