വളർത്തുനായയെ അർധരാത്രിയിൽ കരിമ്പുലി പിടിച്ചു, ദൃശ്യം സിസിടിവിയിൽ; ജാഗ്രതാനിർദേശം

ഊട്ടി ∙ കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപവും കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇവിടുത്തെ വളർത്തുനായ്ക്കൾ, ആടുകൾ എന്നിവ കാണാതെയാകുന്നത് പതിവായ നിലയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുപട്ടിയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതേത്തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ് വനം വകുപ്പ്.