നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഇന്ധനവിലയ്ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് പുതിയങ്ങാടിയിലുള്ള ഹര്‍ഷാദ്. ഹര്‍ഷാദിന്റെ ബുള്ളറ്റ്–സ്കൂട്ടര്‍ സൈക്കിളുകളാണ് ശ്രദ്ധേയമാവുന്നത്.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒന്നാന്തരമൊരു ബുള്ളറ്റ്.പുതിയങ്ങാടി ടൗണിലൂടെ ഈ ബുള്ളറ്റ് ഓടിച്ചു നടക്കുന്ന ഹര്‍ഷാദ് സ്ഥിരം കാഴ്ചയാണ്.എന്നാല്‍ ബുള്ളറ്റിന് താഴേക്ക് നോക്കിയാല്‍ അതൊരു സൈക്കിളാണ്.
പെട്രോള്‍ വില സെഞ്ചുറിയടിക്കാന്‍ നില്ക്കുമ്പോള് ഇതല്ലാതെ വേറെ വഴിയില്ലെന്ന് ഹര്‍ഷാദും പറയുന്നു. ബുള്ളറ്റിനൊപ്പം തന്നെ ഒരു സ്കൂട്ടറും ഹര്‍ഷാദിന്റെ പണിപ്പുരയിലുണ്ട്.15000 രൂപ ചിലവില്‍ രണ്ടാഴ്ചയെടുത്താണ് ഇവ നിര്‍മിച്ചിച്ചത്.പഴയ വാഹനങ്ങളുെട ഭാഗങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.ദിവസവും ബുള്ളറ്റുമായി മുപ്പതുകിലോമീറ്ററോളം ഹര്‍ഷാദ് സഞ്ചരിക്കും.എല്ലായിടത്തുനിന്നും മികച്ച സ്വീകരണം തന്നെ.ഇടയ്ക്ക് ചില പൊലീസുകാര്‍ നിര്‍ത്തി ഹെല്‍മെറ്റ് ചോദിക്കുമെങ്കിലും സൈക്കിളാണെന്നറിയുമ്പോള് അവര്‍ക്കും കൗതുകം.