മികച്ച കൂൺകൃഷിക്കുള്ള പുരസ്കാരം സമ്മാനിച്ചു; രോഗബാധയെ പ്രതിരോധിച്ചും ഷൈജി വർഗീസ്

മികച്ച കൂൺകൃഷിക്കുള്ള പുരസ്കാരം ആലപ്പുഴ ചേർത്തല ഷൈജി വർഗീസിന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനിച്ചു. തൃശൂരിൽ വൈഗ കാർഷിക മേളയിലാണ് പുരസ്ക്കാരം സമ്മാനിച്ചത്. അവാർഡു ജേതാക്കളെ കൂൺകൃഷിയുടെ ബ്രാൻഡ് അംബാസിഡർമാരായി നിയമിക്കും.  

കൂൺഫ്രഷ് ഉടമയും ആലപ്പുഴ ചേർത്തല എരമല്ലൂർ സ്വദേശിനിയുമായ ഷൈജി വർഗീസിനാണ് മികച്ച കൂൺ കൃഷിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത്. ഒന്നരപതിറ്റാണ്ടായി പ്രഫഷനൽ മികവോടെ കൃഷി ചെയ്തു വരികയാണ്. കൃഷിപാഠങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പകർന്നു കൊടുക്കുന്നുണ്ട്. 

കൂണിന്റെ ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. കൂൺ ബഡ്സ് മാലിന്യത്തിൽ നിന്ന് ജൈവവളം നിർമിക്കുന്നുണ്ട്. ഇതിനുള്ള എല്ലാ പരിശീലനവും കൂൺകർഷകർക്കു നൽകി വരുന്നു . സാധാരണക്കാരിയായ വീട്ടമ്മയെന്ന നിലയിൽ ഈ പുരസ്ക്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷൈജി വർഗീസ് പറഞ്ഞു. 

സംസ്ഥാനത്ത് കൂൺ കൃഷി പ്രോൽസാഹിപ്പിക്കാൻ കൂൺകർഷകർക്കായി ഹോർട്ടികൾച്ചർ മിഷൻ എല്ലാ പിന്തുണയും നല്കും.കൂൺ കൃഷിയെ തുരത്തുന്ന രോഗബാധയെ പ്രതിരോധിച്ച ആത്മവിശ്വാസവും ഷൈജി വീർഗീസിനുണ്ട്. ഏതു കാലാവസ്ഥയിലും കൂൺ ഉണ്ടാകുന്ന 

ബയോഹൈടെക് ഫാമാണ് ഒരുക്കിയിട്ടുള്ളത്. പ്രകൃതിയോട് ഇണങ്ങുന്ന രണ്ടു ഫാമുകളും ഏറ്റവും ചെലവു കുറഞ്ഞ രീതിയിലാണ് നിർമിച്ചിട്ടുള്ളത്.