തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; ആവര്‍ത്തിച്ച് ജസ്റ്റിസ് ബി.കെമാല്‍ പാഷ

യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച് ജസ്റ്റിസ് ബി.കെമാല്‍ പാഷ. കക്ഷിരാഷ്ട്രീയത്തോട് താല്‍പര്യമില്ല. എന്നാല്‍ സ്വതന്ത്രനായി മല്‍സരിക്കുന്നകാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

‌രാഷ്ട്രീയം ആരുടെയും കുത്തകയല്ലെന്നാണ് ജസ്റ്റിസ് ബി.കെമാല്‍ പാഷയുടെ പക്ഷം. മുന്‍പരിചയമല്ല രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ അവബോധമാണാവശ്യം. ശരിയായ ഓഫര്‍ ലഭിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉറപ്പായും ജനവിധി തേടും, കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കും. 

പുനലൂരില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് സമീപിച്ചതെങ്കിലും കളമശേരിയടക്കം എറണാകുളത്തെവിടെയെങ്കിലും മല്‍സരിക്കാനാണ് താല്‍പര്യമെന്ന് കെമാല്‍ പാഷ ആവര്‍ത്തിച്ചു. 

മല്‍രിക്കുമെന്ന് ഉറപ്പ് പറയുമ്പോഴും സ്വതന്ത്രസ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.