വൈറ്റിലയിൽ ഗതാഗത പരിഷ്ക്കരണം; കുരുക്കിന് നേരിയ ശമനം; ആശ്വാസം

വൈറ്റില ജംക്ഷനിലെ ഗതാഗതക്കുരുക്കിന് നേരിയ ആശ്വാസമായി പുതിയ ഗതാഗതപരിഷ്കരണം.  കടവന്ത്ര, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മേല്‍പ്പാലത്തിനടിയിലൂടെ ഒരേ ലെയ്നിലൂടെയാണ് കടന്നുപോകേണ്ടത്. പാലാരിവട്ടം ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് ഉറപ്പുവരുത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണം.