രാമശേരി ഇഡലി ഇനി ആലപ്പുഴയിലും; പാലക്കാടിന്റെ രുചിപ്പെരുമയുടെ കൂട്ട് റിപ്പിള്‍ ലാന്‍ഡില്‍

പേരുകേട്ട രാമശേരി ഇഡലി ഇനി ആലപ്പുഴയിലും ലഭിക്കും. പാലക്കാടിന്റെ ഈ രുചിപ്പെരുമയ്ക്ക് കൂട്ടൊരുക്കുന്നത് ആലപ്പുഴയിലെ കെ.ടി.ഡി.സി ഹോട്ടലാണ്. അഞ്ചിനം വ്യത്യസ്തങ്ങളായ ഇഡലികളും ഇവിടെ രുചിക്കാം

രൂപത്തിലും രുചിയിലും വ്യത്യസ്തമാണ് രാമശേരി ഇഡലി. അത് രാമശേരിയില്‍‍ പോയി കഴിക്കാന്‍ പറ്റാത്തവര്‍ക്ക് ആലപ്പുഴ വന്നാല്‍മതി. ഭക്ഷണപ്രേമികള്‍ക്കായി എഗ് ഇഡലി, ചിക്കന്‍ ഇഡലി, സീഫുഡ് ഇഡലി എന്നിവയ്ക്ക് പുറമെ ചോക്ലേറ്റ് ഇഡലിയും ഉണ്ട്. കളപ്പുരയിലെ കെടിഡിസി ഹോട്ടലായ റിപ്പിള്‍ ലാന്‍ഡില്‍ ഇഡലി ഫെസ്റ്റ് തുടങ്ങിക്കഴിഞ്ഞു.

നഗരസഭാ ചെയര്‍പേഴ്ണ്‍ സൗമ്യാരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഈമാസം ഇരുപത്തിയാറുവരെയാണ് ഇഡലി ഫെസ്റ്റ്