അന്ന് നാലാം നിയമസഭയിൽ ഉമ്മൻ ചാണ്ടിക്കൊപ്പം ഞാനും; ‌ഓര്‍ത്ത് മുഖ്യമന്ത്രി

നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ച് നിയമസഭ. 1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി അംഗമായി എത്തുന്നതെന്നും ആ സഭയിൽ ‍ഞാനും അംഗമമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ​ു. ഈ 14ാം നിയമസഭയിൽ രണ്ട് അംഗങ്ങളെ 50 വർഷം പിന്നിട്ട വേളയിൽ അഭിനന്ദിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കർമനിരനാകാൻ ഉമ്മൻ ചാണ്ടിക്ക് പൂർണആരോഗ്യം ഉണ്ടാകട്ടെ എന്നും ആശംസിച്ചാണ് മുഖ്യമന്ത്രി വാക്കുകൾ നിർത്തിയത്. 

അടിമുതൽ മുടി വരെ പ്രവർത്തന സന്നദ്ധതയും ജനങ്ങൾക്കിടെ സവിശേഷവും അപൂർവവുമായ ലഹരിയോടെ ജീവിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി, പാഠം പുസ്തകം പോലെ പഠനാർഹമാണെന്ന് സ്പീക്കർ ശ്രീരാമകൃഷണൻ പറഞ്ഞു. സ്വന്തം ശരീരത്തിലേക്ക് കല്ലു വലിഞ്ഞെറിഞ്ഞ വ്യക്തിയെ പോലും ചേർത്ത് പിടിക്കുന്ന മനോനിലയാണ് അദ്ദേഹത്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.