ജയിച്ചത് രാഷ്ട്രീയത്തോടൊപ്പം കലയും; യുഡിഎഫ് കോട്ട തകർത്ത് ശശികല

ഇത്തവണ കൊച്ചി കോര്‍പറേഷനിലെ സെലിബ്രിറ്റി കൗണ്‍സിലറാണ് സിനിമാതാരവും കഥകളി കലാകാരിയുമായ എസ്.ശശികല. അമ്പതുവര്‍ഷത്തിലധികമായി യു.ഡി.എഫിന്‍റെ കൈവശമായിരുന്ന രവിപുരം ഡിവിഷന്‍ പിടിച്ചെടുത്താണ് ശശികല കൊച്ചി നഗരസഭ കൗണ്‍സിലിലേക്ക് എത്തുന്നത്.

കൊച്ചി രവിപുരം ഡിവിഷനിലെ രാഷ്ട്രീയത്തിന് കലയുടെ അകമ്പടി കൂടിയുണ്ട്.സിനിമ താരവും കഥകളി കലാകാരിയുമായ ശശികലയ്ക്ക് രാഷ്ട്രീയവും കലയും ജനങ്ങളിലേക്ക് ഇറങ്ങാനുള്ള രണ്ട് വഴികള്‍.....മുന്‍പ് രണ്ട് തവണ പരാജയമറിഞ്ഞ ശശികലയ്ക്ക് ഈ വിജയത്തിന് ഇരട്ടി മധുരമാണ്.

പ്രതി പൂവന്‍കോഴി,സണ്‍ഡേ ഹോളിഡേ,വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശശികലയ്ക്ക് കലയും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാമെന്ന ആത്മവിശ്വാസവുമുണ്ട്.കലാമണ്ഡലം ഗോപിക്കും  ഹൈദരലിക്കുമൊപ്പം  പ്രവര്‍ത്തിച്ച അനുഭവസമ്പത്തും ശശികലയ്ക്കുണ്ട്.തന്നിലര്‍പ്പിച്ച വിശ്വാസത്തിന് കലയുടെ ഭാഷയില്‍ നന്ദി പറയുകയാണ് ശശികല.