ജാതി പറഞ്ഞ് സ്ഥാനാർഥിയെ മാറ്റി? കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം

ജാതിപറഞ്ഞു സ്ഥാനാർഥിയെ മാറ്റിയതായി പരാതി. ആലപ്പുഴ തുറവൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയെയാണ് അവസാനനിമിഷം കോൺഗ്രസ്‌ പാർട്ടി മാറ്റിയത്. കൈപ്പത്തി ചിഹ്നത്തിൽ പ്രചരണം നടത്തിയ വനിതാ സ്ഥാനാർഥി പാർട്ടി തീരുമാനമറിഞ്ഞു പൊട്ടിക്കരഞ്ഞു 

അവസാന നിമിഷം ഒഴിവാക്കിയതിന്റെ അതിസങ്കടത്തിലാണ് കലരാമചന്ദ്രൻ. ആശാവർക്കർ കൂടിയായ സ്ഥാനാർഥി മാനസിക സംഘർഷത്തിലുമാണ്. ജാതിയുടെ പേരിലാണ് കലയെ ഒഴിവാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു 

കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി രാജേശ്വരിയെയാണ്  പ്രഖ്യാപിച്ചത്. സ്വതന്ത്രയായി കലരാമചന്ദ്രൻ മത്സരിച്ചേക്കും. ബിജെപി സ്ഥാനാർഥിയായി സിബി മോളും, തുറവൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനിതാ സോമൻ ഇടത് മുന്നണി സ്ഥാനാർഥിയായും ഇവിടെ മത്സരിക്കുന്നു.