‘നൗഫലിനോടു മര്യാദയ്ക്കു നില്‍ക്കാന്‍ പറയണം’; കഴുത്തു ഞെരിച്ചു; നടുക്കത്തില്‍ ഷാനിദ

തിരുവമ്പാടി: മുക്കം നഗരസഭ 5–ാം ഡിവിഷൻ സ്ഥാനാർഥിയുടെ ഭാര്യ ഷാനിദ നൗഫലിനു നേരെ ആക്രമണമെന്നു പരാതി. ഷാനിദ ജോലി ചെയ്യുന്ന തിരുവമ്പാടിയിലെ മെഡിക്കൽ ലാബിൽ ഇന്നലെ രാവിലെ 7.45ന് ആണ് ആക്രമണം. നൗഫലിനോടു മര്യാദയ്ക്കു നിൽക്കാൻ പറയണം ഇല്ലെങ്കിൽ വിവരം അറിയുമെന്നു പറഞ്ഞു ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചെന്നാണു പരാതി. ബഹളം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ അക്രമി ഓടിപ്പോയി എന്നു പറയുന്നു. പരുക്കേറ്റ ഷാനിദയെ ഓമശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടി എസ്ഐ നിജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.