കിഫ്‌ബിയിൽ ഉൾപ്പെടുത്തി വയനാട്ടിൽ ആരംഭിച്ച ആദ്യ റോഡ്; പണി ഇഴഞ്ഞു നീങ്ങുന്നു; ദുരിതം

ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പറഞ്ഞു നിർമാണം   തുടങ്ങിയ  വയനാട് മാനന്തവാടി കൈതക്കൽ റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുന്നു. കിഫ്‌ബിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആരംഭിച്ച ആദ്യ റോഡ് പ്രവൃത്തിയാണിത്. ദുഷ്ക്കരമാണ് ഇത് വഴിയുള്ള യാത്ര. 

മാനന്തവാടിയിൽ നിന്നും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ എത്താനുള്ള ദൂരം കുറഞ്ഞ പാതയാണിത്. പതിനൊന്നു  കിലോമീറ്ററോളം ദൂരത്തിലായിരുന്നു  നവീകരണം. 45 കോടി രൂപയാണു വകയിരുത്തിയത്. കഴിഞ്ഞ മാർച്ചിൽ പണി തീരേണ്ടതായിരുന്നു.പക്ഷെ എങ്ങും എത്തിയില്ല. നിർമാണം തുടങ്ങിയിട്ടു മൂന്ന് പെരുമഴക്കാലം കഴിഞ്ഞു.  ജില്ലയിലെ ഹൈ ടെക് പാതയാകും എന്നായിരുന്നു പ്രഖ്യാപനം.എന്നാൽ പലയിടത്തും കാൽനട പോലും ദുഷ്കരമാണ്‌. 

പരാതി നൽകി മടുത്തെന്നു  നാട്ടുകാർ പറയുന്നു. 

നൂറു കാണക്കിനാളുകൾ ഓരോ ദിവസവും ഇത് വഴി സഞ്ചരിക്കുന്നു. പണി എന്ന് തീരും എന്നത് സംബന്ധിച്ച് അധികൃതർക്കും  വ്യക്തതയില്ല.