തരിശ് ഭൂമിയിൽ നെൽകൃഷി; നൂറുമേനി വിളവെടുത്ത് ഡിവൈഎഫ്ഐ

തരിശ് ഭൂമിയിൽ നെൽകൃഷിയിറക്കി നൂറുമേനി വിളവെടുത്ത് ഡി.വൈ.എഫ്.ഐ.  കൊച്ചി വടക്കൻ പറവൂരിലാണ്  യുവജനസംഘടനയിലെ പ്രവർത്തകർ ചേർന്ന് വിത്തിറക്കിയത്. 

വറുതിയുടെ കാലത്ത് യുവതയുടെ കരുതൽ  എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് DYFI പ്രവർത്തകർ പറവൂർ തത്തപ്പള്ളിയിലെ തരിശ് ഭൂമിയിൽ വിതിറക്കിയത്.  Dyfi സംസ്ഥാന കമ്മറ്റി അംഗം എൽ ആദർശിന്റെ വീടിനോട് ചേർന്നായിരുന്നു ഒന്നര ഏക്കർ  കൃഷിയിടം.  ഉമ നെൽ വിത്തായിരുന്നു വിളയിച്ചത്. കർഷക തൊഴിലാളികൾക്കൊപ്പം DYFI  പ്രവർത്തകരും ചേർന്നായിരുന്നു നിലമൊരുക്കൽ 

പ്രതീക്ഷപ്പുറം വിളവു ലഭിച്ചത്തോടെ കൊയ്‌ത്ത്,  ഉത്സവമാക്കി മാറ്റി. സിപിഎം ജില്ലാകമ്മറ്റി അംഗങ്ങളും പഞ്ചായത്ത്‌ അംഗങ്ങളും  കൊയ്‌ത്തിനിറങ്ങിയാണ് തീർത്തത്