ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കി കോവിഡ് അവലോകന യോഗം; വിവാദം

വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിൽ നിന്നും യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത്  പ്രസിഡന്റിനെ ഒഴിവാക്കിയത് വിവാദത്തിൽ. കൽപ്പറ്റ എം.എൽ.എ  സി.കെ.ശശീന്ദ്രന്റെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഒഴിവാക്കിയതെന്നാണ് ആരോപണം. അവലോകനയോഗം  പൂർത്തിയായി 

കോവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ ജില്ലാ  അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റിന് ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാൻ കലക്ടർ  ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി നസീമ എത്തിയപ്പോഴാണ്  ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശം  കലക്ടർ  അറിയിച്ചത്. കൽപ്പറ്റ എം.എൽ. എ സി. കെ ശശീന്ദ്രൻ രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തിയ ഇടപെടലാണ് ഒഴിവാക്കാൻ കാരണമെന്നാണ് ആരോപണം. 

മലപ്പുറം ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ  ജനപ്രതിനിധികൾക്ക് പ്രവേശനമുണ്ടായിരുന്നു.  എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി. കെ.ശശീന്ദ്രൻ എം.എൽ. എ പറഞ്ഞു. സ്കൂൾ കെട്ടിടത്തിൻ്റെ രാഹുൽ ഗാന്ധിയുടെ ഓൺ' ലൈൻ ഉദ്ഘാടനത്തിന് കലക്ടർ  അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.