പെപ്സി കമ്പനി അടച്ചുപൂട്ടി; കോവിഡ് കാലത്ത് പെരുവഴിയിൽ തൊഴിലാളികൾ

ഇരുപതുവര്‍ഷമായി കഞ്ചിക്കോട് പ്രവര്‍ത്തിച്ച പെപ്സി കമ്പനിയാണ് തൊഴിലാളി സമരത്തിന്റെ പേരില്‍ അടച്ചുപൂട്ടിയത്. കോവിഡ് കാലത്ത് തൊഴില്‍ ഇല്ലാതെ വിഷമിക്കുകയാണ് തൊഴിലാളികള്‍. 

സുരേഷിനെപ്പോലെ നാനൂറിലേറെ െതാഴിലാളികള്‍ വിഷമിക്കുകയാണ്. സമരം ചെയ്ത് കമ്പനി പൂട്ടിച്ചെന്ന പേരുദോഷമാണിപ്പോള്‍ തൊഴിലാളികള്‍ക്ക്. പെപ്സിക്കുവേണ്ടി ഉല്‍പ്പാദനം നടത്തിയ വരുണ്‍ ബ്രൂവറീസ് അടച്ചുപൂട്ടല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണം. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് െതാഴിലാളികള്‍.

വേതനവര്‍ധന ആവശ്യപ്പെട്ട് കരാര്‍തൊഴിലാളികള്‍ ഫെബ്രുവരിയില്‍ നടത്തിയ സമരത്തില്‍ ഉല്‍പ്പാദനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡും മറ്റ് കാരണങ്ങള്‍ പറഞ്ഞ് മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് പോലും വന്നിരുന്നില്ല.