ഉമ്മൻചാണ്ടിയുടെ കുടുംബമെന്നല്ല ആരു വന്നാലും മോദിയെപ്പോലെ ആകില്ല: അനില്‍ ആന്‍റണി

anilantony
SHARE

ഉമ്മൻചാണ്ടിയുടെ കുടുംബമെന്നല്ല ആരു വന്നാലും തന്നെ ബാധിക്കില്ലെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണി. വിജയത്തിൽ സംശയമേ ഇല്ലെന്ന് അനില്‍ ആന്‍റണി പറയുന്നു. കുടുംബ യോഗങ്ങളും വ്യക്തി സന്ദർശനങ്ങളുമായാണ് പ്രചാരണം തുടരുന്നത്.

അനില്‍ ആൻറണിക്കെതിരെ അച്ചു ഉമ്മൻ വരില്ല എന്ന പ്രചാരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് അനിൽ ആന്‍റണി പറഞ്ഞു. ആരു വന്നാലും നരേന്ദ്രമോദിയെ പോലെ ആകില്ല. ഇടയ്ക്ക് ഒരു ചടങ്ങിൽ വച്ച് ചാണ്ടി ഉമ്മനെയും കണ്ടിരുന്നു. കോൺഗ്രസിന്‍റെ രാജ്യവിരുദ്ധ സ്വഭാവം തന്നെപ്പോലെ സാധാരണ ജനങ്ങളും മനസ്സിലാക്കും. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി പോലും രാജ്യവിരുദ്ധ പരാമർശങ്ങൾ കൊണ്ട് വോട്ട് നേടാൻ ശ്രമിക്കുന്ന ആളാണ്. 

വികസനം പറഞ്ഞാണ് താൻ വോട്ട് തേടുന്നത്. ഉടൻതന്നെ പത്തനംതിട്ടയുടെ സമഗ്ര വികസനത്തിനുള്ള മാനിഫെസ്റ്റോ തയ്യാറാകും. പത്താം തീയതി മണ്ഡല പര്യടനം തുടങ്ങും. കൂടുതൽ നേതാക്കൾ പ്രചാരണത്തിന് എത്തും. ചെന്ന ഇടത്തെല്ലാം വൻ സ്വീകരണം ആയിരുന്നുവെന്നും സ്ഥാനാർത്ഥിയും സഹപ്രവർത്തകരും പറയുന്നു.

MORE IN KERALA
SHOW MORE