സൈക്കിള്‍ സവാരിയുടെ പ്രചാരകനായി മാഷ്; പഠിക്കാൻ പ്രായപരിധിയില്ലാതെ ശിഷ്യരും

കുട്ടികള്‍ സൈക്കിള്‍ പഠിക്കാറുണ്ട്. പക്ഷേ മുതിര്‍ന്നവര്‍ പഠിക്കാന്‍ ആഗ്രഹിച്ചാലോ... അതും സ്ത്രീകള്‍...ആരു പഠിപ്പിക്കുമെന്ന ചോദ്യം ബാക്കിയാകും.അങ്ങനെയുളളവര്‍ക്ക് ധൈര്യമായി തിരുവനന്തപുരം വഴുതക്കാട്ടെ പ്രകാശ് മാഷിന്‍റെ  അടുത്തേയ്ക്ക് വരാം 

നേരം പുലരുന്നയേയുളളു ....ഈശ്വരവിലാസം റോഡില്‍ നിന്ന് സൈക്കിള്‍ ബെല്ലുകള്‍ മുഴങ്ങിത്തുടങ്ങി...ഡോ സുധര്‍മ്മയാണ് 

ആദ്യമെത്തിയത്. 58 ാം വയസിലാണോ  സൈക്കിള്‍ പഠിക്കുന്നതെന്ന് ചോദിച്ച് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ ... ഈ പെണ്‍കൂട്ടത്തിന്റെ ആവേശം കണ്ടാല്‍ അഭിപ്രായമൊക്കെ മാറും ...റയില്‍വേയില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന പ്രകാശ് പി ഗോപിനാഥാണ് ഈ പെണ്‍കളരിയിലെ ഗുരുനാഥന്‍. മുട്ടുവേദന മാറാന്‍ സവാരി തുടങ്ങിയ പ്രകാശ്....പിന്നെ സൈക്കിളിനെ പ്രണയിച്ച് സൈക്കിള്‍ സവാരിയുടെ പ്രചാരകനായി മാറി...ഭാര്യ രജനിയും ആ സവാരിക്കൊപ്പം കൂടി. ആദ്യം ചുററുവട്ടത്തെ പെണ്‍കുട്ടികളെയാണ് പഠിപ്പിച്ച് തുടങ്ങിയത്. കേട്ടറിഞ്ഞ് നിരവധി പേര്‍ പഠിക്കാനെത്തി. 

എല്ലാവരും സ്വന്തംവാഹനങ്ങളെ ആശ്രയിച്ച് തുടങ്ങിയതോടെ സ്കൂട്ടര്‍ പഠനത്തിന് മുന്നോടിയായി പഠിക്കുന്നവരുമുണ്ട്. ഇളമുറക്കാരിയായ പൂര്‍ണിമയ്ക്കു മുതല്‍  പലര്‍ക്കും പലതാണ് കാരണങ്ങള്‍.

ആംസ്ററര്‍ഡാം ആസ്ഥാനമാക്കിയുളള ബൈസിക്സ് എന്ന അന്താരാഷ്ട്ര കൂട്ടായ്മ ബൈസിക്കിള്‍ മേയര്‍ എന്ന ബാഡ്ജും പ്രകാശിന് സമ്മാനിച്ചട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ സമ്മാനമായി നല്കുന്നുമുണ്ട്.