അത്ര ‘നീറ്റ് ’ആയിരുന്നില്ല; മലയോരമേഖലകളിൽ വിദ്യാർത്ഥികൾ വലഞ്ഞു

കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും ബസ് ഇല്ലാത്തതിനാല്‍ മലയോര മേഖലയിലെ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു. അധികൃതരെ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വൊളന്‍റിയര്‍മാരാണ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വാഹനമേര്‍പ്പെടുത്തി കൈത്താങ്ങായത്.

കോവിഡ് ആയതിനാലും ഞായറാഴ്ചയായതിനാലും  സ്വകാര്യ ബസുകള്‍ ഓടിയില്ല. മലയോര മേഖലയിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളാണ് തളിപ്പറമ്പില്‍ കുടുങ്ങിയത്. ഒരു മണിക്കൂറിലെറ കാത്തുനിന്ന ശേഷം രക്ഷിതാക്കള്‍ കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെട്ടു. 

എന്നാല്‍ നാല്‍പത് പേരെങ്കിലും ഇല്ലാതെ സര്‍വീസ് നടത്താനാവില്ലെന്നായിരുന്നു മറുപടി. പൊലീസിനോട് സഹായം ചോദിച്ചിട്ടും ഫലമുണ്ടായില്ല. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി കെ സുബൈറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികള്‍ക്ക് 

സഹായമായത്. പ്രത്യേക വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു.