നാട്യങ്ങളില്ലാത്ത കോവിഡ്കാലം; കലയുടെ കഷ്ടകാലത്തിൽ നൃത്തകലാകാരന്മാർ

നാട്യങ്ങളില്ലാത്ത കോവിഡ്ക്കാലത്ത് വരുമാനമാര്‍ഗ്ഗങ്ങളെല്ലാം നിലച്ച്  ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് നൃത്തകലാകാരന്മാര്‍. നൃത്തക്ലാസുകളും സ്റ്റേജ് പരിപാടികളും ഉത്സവങ്ങളും നഷ്ടപ്പെതോടെ ഈ വര്‍ഷത്തെ പ്രധാന വരുമാന സ്രോതസ്സാണ് അടഞ്ഞുപോയത്. 

ഭക്തകുചേലന്‍ തന്‍റെ ദാരിദ്ര്യദുഖം തീര്‍ക്കാന്‍ സഹപാഠിയായ കൃഷ്ണനെ കാണാന്‍ ദ്വാരകയിെലത്തുന്ന രംഗമാണിത്, നാട്ടിലെ ഒാരോ നൃത്തകലാകാരന്മാരുടെയും അവസ്ഥ വ്യത്യസ്തമല്ല, ജീവിതം നിവര്‍ത്തിക്കാന്‍ പലരുടെ മുന്നിലും കൈനീട്ടേണ്ട സാഹചര്യം

പരിശീലന ക്ലാസുകള്‍ നിലച്ചു, നിറയെ പരിപാടികളുണ്ടാകുമായിരുന്ന ഉത്സവസീസണും ലോക്ഡൗണായി, ന‍ൃത്തകലാകാരന്മാര്‍ക്കൊപ്പം വലിയൊരു കലാലോകം തന്നെ കലയുടെ കഷ്ടകാലത്തിന്റെ പങ്കുപറ്റുന്നവരാണ്. കുചേലനെ സഹായിക്കാന്‍ ഒരു കൃഷ്ണനുണ്ടായിരുന്നു, കോവിഡ്ക്കാലത്തെ ദാരിദ്ര്യദുഖം തീരാന്‍ ഏത് കൊട്ടാരവാതിക്കല്‍ മുട്ടുമെന്ന് മാത്രം ഇവര്‍ക്കറിയില്ല