രാഷ്ട്രീയമില്ല, പഴയ ഒാർമകളോടൊപ്പം പാട്ടും നർമവുമായി പി ജെ ജോസഫ്

ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അവധി നല്‍കി പാട്ടിനും നര്‍മത്തിനുമൊപ്പം പഴയ ഓര്‍മകള്‍ പങ്കുവെച്ച് പി.ജെ. ജോസഫ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തിലാണ് ഇമ്പമാര്‍ന്ന ഗാനങ്ങളുടെ അകമ്പടിയോടെ പിജെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചത്. 

ഒന്നിന് പുറകെ ഒന്നായി പാട്ടുകള്‍ പൂത്തുലഞ്ഞു. ഇടയില്‍ നര്‍മം പൊതിഞ്ഞ ജീവിതാനുഭവങ്ങളും. മനസ് തുറന്ന് രാഷ്ട്രീയത്തിനപ്പുറം പിജെ സംവദിച്ചു.

ഒരു നറുപുഷ്പമായി വിരിഞ്ഞ പ്രണയത്തെക്കുറിച്ച്. സമകാലീന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും സരസമായി സമീപിച്ച പിജെ കുരുത്തക്കേട് കാട്ടുന്നവര്‍ക്കായും നാലുവരി മൂളി.