ഞാറ്റുവേല ചലഞ്ചുമായി മര്‍ച്ചന്റ്സ് അസോസിയേഷൻ; പാട്ടുപാടി വിത്തെറിഞ്ഞ് പി.ജെ. ജോസഫ്

മർച്ചന്റ്സ് അസോസിയേഷന്റെ ഞാറ്റുവേല ചലഞ്ചിനു തൊടുപുഴ അരിക്കുഴയിൽ തുടക്കമായി.  നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറേക്കർ സ്ഥലത്തു കൃഷിയിറക്കി.  പി.ജെ ജോസഫ് എം. എൽ. എ പദ്ധതി ഉദ്ഘാടനം ചെയ്തു. 

തൊടുപുഴ എം എൽ എ പി ജെ ജോസഫിനെ  പാളത്തൊപ്പി അണിയിച്ചാണ്  സംഘാടകർ കൃഷിയിടത്തിലേക്ക് വരവേറ്റത്.  ഒരുക്കിയിട്ട മണ്ണിലേക്ക് ജോസഫ് വിത്തെറിഞ്ഞു. ഇതിനിടെ  മഴയത്തു ചോർന്നൊലിക്കുന്ന വീടിനെപ്പറ്റി സങ്കടം പറഞ്ഞ 80കാരനായ കൃഷ്ണൻകുട്ടി ചേട്ടന്റെ പ്രശ്നത്തിനു പരിഹാരം. 

നെൽകൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് വ്യാപാരികളുടെ ലക്ഷ്യം. കേരള കോൺഗ്രസ്‌ രാഷ്ട്രീയ ചൂടിനിടയിലും   നാട്ടുകാരുടെ ആവശ്യപ്രകാരം കൂളായി പാട്ടും പാടിയാണ് പി.ജെ ജോസഫ് മടങ്ങിയത്.