തിരിച്ചടവ് മുടങ്ങി; മകളും ഭാര്യയുമായി പെരുവഴിയിൽ; കോവിഡ് കാലത്തെ കുടിയൊഴിപ്പിക്കൽ

കോവിഡ്ക്കാലത്തെ ദുരിതത്തിനിടയില്‍ ബാങ്കിലെ കടം കയറി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബമുണ്ട് കോഴിക്കോട് പൂളക്കടവില്‍. മകളുടെ വിവാഹത്തിനായി സഹകരണബാങ്കില്‍ നിന്നും കടമെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതാണ് ജപ്തിയുടെ കാരണം.  

കഴിഞ്ഞ ജനവരിയില്‍ ഗംഗാധരന്റെ വീട്ടില്‍ ബാങ്ക് ജപ്തിനോട്ടീസ് പതിപ്പിച്ച് സീല്‍ െചയ്തത്.ബാങ്ക് സീല്‍ െചയ്ത വീടിന്റെ മുറ്റത്തായിരുന്നു ഗംഗാധരനും കുടുംബവും ആറ് മാസമായി താമസം.ഇന്നലെ വീട് മറ്റൊരാള്‍ക്ക് വിറ്റു,ബാങ്കിന്റെ കടംവീട്ടി ബാക്കിയുള്ള രണ്ടരലക്ഷം രൂപയുമായി ഈ കുടുംബം ഇന്നിവിടെ നിന്ന് പടിയിറങ്ങുകയാണ്

മൂത്ത മകളുെട കല്യാണത്തിനും വീട് പണിയാനുമായി  പത്ത് ലക്ഷം രൂപ 2006ല്‍ കടമെടുത്തതാണ്,നോട്ട് നിരോധനത്തോടെ നിര്‍മ്മാണമേഖലയിലുണ്ടായ പ്രതിസന്ധി ഗംഗാധരനെ തളര്‍ത്തി,തിരിച്ചടവ് മുടങ്ങി,ഇപ്പോഴിതാ ഈ കോവിഡ്ക്കാലത്ത് ആകെയുള്ള വീടും വിറ്റ് ഈ കുടുംബം തെരുവിലിറങ്ങുകയാണ് ബന്ധുവീടുകളാണ് പ്രതീക്ഷ,വീടും പുരയിടവുമില്ലാത്തവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് അപക്ഷിച്ചാലും കിട്ടുമോയെന്നറിയില്ല.ഇളയ മകളുടെ വിവാഹമുള്‍പ്പെടെ കൈയ്യൊഴിയാനാവാത്ത ഉത്തരവാദിത്വങ്ങളും ചുമലിലേറ്റിയാണ് കോവിഡ്ക്കാലത്തെ ഗംഗാധരന്റെ കുടിയിറക്കം