കോവിഡ് കാലത്ത് കച്ചവടം നിലച്ചു; ഹോട്ടലുകള്‍ പൂട്ടാനൊരുങ്ങി വ്യാപാരികള്‍

കോവിഡ് കാലത്ത് കച്ചവടം നിലച്ചതോടെ ഹോട്ടലുകള്‍ പൂട്ടാനൊരുങ്ങി വ്യാപാരികള്‍. ഇരുന്നുകഴിക്കാനുള്ള അനുമതിയുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ എത്താതായതോടെ നഷ്ടക്കണക്ക് മാത്രമാണ് ഹോട്ടലുടമകള്‍ക്ക് പറയാനുള്ളത്. പാഴ്സല്‍ വാങ്ങാന്‍പോലും ആളുകളെത്താത്ത നിലയായി.

സുരക്ഷാമുന്‍കരുതലൊരുക്കി. നല്ല ഭക്ഷണം വിളമ്പി. എന്നിട്ടും ഹോട്ടലിലെയ്ക്കെത്തുന്ന ആളുകളുടെ എണ്ണം വിരളം. ഇതോടെ അടച്ചുപൂട്ടലിനെപ്പറ്റിയാണ് ഹോട്ടലുടമകള്‍ ആലോചിക്കുന്നത്.

നഷ്ടക്കണക്കുമാത്രമായപ്പോള്‍ ഇളവുകള്‍ വന്നപ്പോള്‍ തുറന്ന ഹോട്ടലുകള്‍ പലതും പൂട്ടിക്കഴിഞ്ഞു. കോവിഡ് കാലത്തിനുമുന്‍പുള്ള കച്ചവടത്തിന്റെ നാലിലൊന്നുപോലും  ഇപ്പോള്‍ നടക്കുന്നില്ല.