വെള്ളത്തില്‍ പൊന്തിക്കിടന്ന് ജലയോഗ; റെക്കോര്‍ഡിട്ട് തൃശൂര്‍ സ്വദേശി

ശരീരത്തിന് എത്ര ക്ഷീണമുണ്ടെങ്കിലും ജലയോഗ ചെയ്താല്‍ ക്ഷീണം പറപറക്കും. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളത്തില്‍ യോഗ ചെയ്തു പ്രശസ്തനായ തൃശൂര്‍ സ്വദേശി പി.എസ്.അനന്തനാരായണന്റേതാണ് ഈ വാക്കുകള്‍. 

  

63 വയസുണ്ട് പി.എസ്.അനന്തനാരായണന്. ഇടയ്ക്കിടെ ജലയോഗ ചെയ്യും. താമരയില പൊന്തിക്കിടക്കുന്നതു പോലെ വെള്ളത്തില്‍ പൊന്തികിടക്കും. പത്മാസനം, പര്‍വതാസനം തുടങ്ങി കരയിലിരുന്നു ചെയ്യാവുന്ന യോഗയെല്ലാം വെള്ളത്തിലാണെന്ന് മാത്രം. ശരീരഭാരം എഴുപതിനും എഴുപത്തിയഞ്ചിനും മധ്യേ നിലനിര്‍ത്താന്‍ പരിശ്രമിക്കും. ചാമ അരിയും തെന അരിയും വരക അരിയും ചേര്‍ത്തുള്ള കഞ്ഞിയാണ് പ്രതിദിനം രണ്ടു നേരം കഴിക്കുക. മുപ്പതുവര്‍ഷമായി മുടങ്ങാതെ യോഗ ചെയ്യാറുണ്ട്. ജീവിതശൈലീ രോഗങ്ങളില്ല. 

തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ ജല യോഗ നടത്തി റെക്കോര്‍ഡിട്ട വ്യക്തി കൂടിയാണ് പി.എസ്.അനന്തനാരായണന്‍. ജലയോഗയുടെ പാഠങ്ങള്‍ പരിശീലിക്കാന്‍ ഒട്ടേറെ ശിഷ്യരുമുണ്ട്.