വീടുകളിൽ ഇൗദിന്റെ പൊലിമ; കോവിഡ് മുക്ത ലോകത്തിനായി പ്രാർഥന

വ്രതവിശുദ്ധിയുടെ നിറവില്‍‌ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. സര്‍ക്കാരിന്റെയും മതപണ്ഡിതരുടെയും ആഹ്വാനപ്രകാരം ആഘോഷങ്ങളും ഈദ് നമസ്കാരവും വിശ്വാസികള്‍ വീടുകളില്‍ തന്നെ നിര്‍വഹിച്ചു.  

മുപ്പത് നാള്‍ നീണ്ട വ്രതകാലത്തിനൊടുവില്‍ ഇന്ന് ഈദുല്‍ഫിത്തര്‍,ഈദ് നമസ്കാരത്തിനായി ഒരുമിച്ച് കൂടിയില്ലെങ്കിലും കൊവിഡ് മുക്തലോകത്തിനായി വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ഥന നിര്‍വ്വഹിച്ചു.കാന്തപുരം എ.പിഅബൂബക്കര്‍ മുസലിയാര്‍ അദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പൂനൂരിലെ വീട്ടില്‍ ഈദ് നമസ്കാരം നടത്തി.

ആരാധനയോളം ആരോഗ്യവും പ്രധാനമാണെന്നും നിയന്ത്രണങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ നടത്തണമെന്നും കാന്തപുരം ഈദ് സന്ദേശത്തില്‍ പറഞ്ഞു

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് പാണക്കാട് ഹൈദരലിശിഹാബ് തങ്ങളും അറിയിച്ചു

കൂടിച്ചേരലുകളും പരസ്പരം പങ്കുവെക്കലുമൊക്കെ ഇത്തവണയില്ലെങ്കിലും അകലം പാലിച്ച് ഒരുമനസ്സോടെ പ്രാര്‍ഥനാപൂര്‍വ്വമാവട്ടെ  ഈ ചെറിയപെരുന്നാള്‍.