ആനച്ചാല്‍ പുഴ വീണ്ടെടുക്കാന്‍ ജനകീയ ദൗത്യം; മുന്‍കയ്യെടുത്ത് കരുമാലൂര്‍ പഞ്ചായത്ത്

നീരൊഴുക്ക് നിലച്ച പറവൂര്‍  ആനച്ചാല്‍ പുഴ വീണ്ടെടുക്കാന്‍ ജനകീയ ദൗത്യത്തിന് തുടക്കം. മാലിന്യം നീക്കി  കാലവര്‍ഷം എത്തും മുമ്പേ നീരൊഴുക്ക് വീണ്ടെടുക്കാനാണ് ദൗത്യത്തിന് മുന്‍കയ്യെടുത്തിട്ടുള്ള കരുമാലൂര്‍ പഞ്ചായത്തിന്റെ പരിശ്രമം.

ഒരുകാലത്ത് കരുമാലൂര്‍ നിവാസികള്‍ നെളിനിര്‍ നല്‍കിയ ജലസ്രോതസാണിത് . ഇന്നാകട്ടെ മാലിന്യവാഹിനിയും.  അരുവിയുടെ  .മാഞ്ഞാലി മാവിന്‍ ചുവട് മുതല്‍ ആനച്ചാല്‍ വരെയുള്ള ഭാഗത്താണ്   ഒഴുക്ക് നിലച്ചത് . ഈ ഭാഗം പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ക്കാണ്  മന്ത്രി വിഎസ് സുനില്‍കുമാര്‍ തുടക്കം കുറിച്ചത് . കരുമാലൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഏഴരലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

പതിറ്റാണ്ടുകളായി ചെളിയും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് നിലച്ച  തോട് ജനകീയ പങ്കാളിത്തത്തോടെയാണ് വൃത്തിയാക്കുന്നത് . പുഴ പഴയപടിയാകുന്നതോെട ഒരു തെളിനീര്‍ സ്രോതസ് ലഭിക്കും എന്നത് മാത്രമല്ല . ഈ ഭാഗത്തുണ്ടാകാനിടയുള്ള വെള്ളക്കെട്ടിനും പരിഹാരമാകും .