കേരളത്തിൽ കുറ്റകൃത്യങ്ങളിൽ റെക്കോർഡ് കുറവ്; ചിരിയോടെ ട്വീറ്റ് ചെയ്ത് പൊലീസ്

ലോക്ഡൗണിന് പിന്നാലെ കേരളത്തിൽ കുറ്റകൃത്യങ്ങളിൽ റെക്കോർഡ് കുറവെന്ന് വെളിപ്പെടുത്തി കേരള പൊലീസ്. കുറ്റവാളികളും ലോക്ഡൗണിലെന്ന് കുറിച്ചാണ് കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.  ലോക്ഡൗണിന്റെ ഭാഗമായി ജനം വീട്ടിലിരുന്നപ്പോൾ പ്രകൃതിയും അന്തരീക്ഷവും ശുദ്ധമായതിനൊപ്പം കുറ്റകൃത്യങ്ങളിലും വൻകുറവാണ് ഉണ്ടായിരിക്കുന്നത്. 

അതേസമയം ലോക്ഡൗൺ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് സൂചന. ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കാന്‍ ശുപാര്‍ശ. പതിനേഴംഗ വിദഗ്ധസമിതി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ മാനദണ്ഡങ്ങള്‍ തയാറാക്കി. രോഗികളുടെ എണ്ണത്തിലെ കുറവ് ഉള്‍പ്പെടെ മാനദണ്ഡങ്ങളുടെ ഭാഗം. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജില്ലകളില്‍ ഇളവുകള്‍ അനുവദിക്കും.