മാതൃക;അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കുള്ള തുക സമൂഹ അടുക്കളക്ക്

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി സൂക്ഷിച്ച തുക സമൂഹഅടുക്കളക്ക് നല്‍കി കൊച്ചി വൈറ്റിലയിലെ പാലയ്ക്കാപള്ളില്‍ കുടുംബം. പിടി തോമസ് എംഎല്‍എ തുക ഏറ്റുവാങ്ങി. 

കൊച്ചിയിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും വൈറ്റില ഡിവിഷന്‍ കൗണ്‍സിലറുമായിരുന്ന പാലയ്ക്കാപ്പള്ളില്‍ ശങ്കരന്റെ പത്നി സൗദാമിനി അന്തരിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഈയാഴ്ച നടത്തേണ്ടിയിരുന്ന മരണാനന്തര ചടങ്ങുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വേണ്ടെന്ന് വച്ചിരുന്നു. അതിനിടെയാണ് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി നഗരസഭയുടെ സമൂഹഅടുക്കള പരാധീനതയിലാണെന്ന വിവരം അറിഞ്ഞത്. അതോടെയാണ് ചടങ്ങുകള്‍ക്കായി നീക്കിവച്ച തുക സംഭവാന ചെയ്യാന്‍ തീരുമാനിച്ചത്. പിടി തോമസ് എംഎല്‍എ ഏറ്റുവാങ്ങി. 

‌വീട്ടുകാര്യങ്ങളേക്കാള്‍ പൊതുവിഷയങ്ങളില്‍ താല്‍പര്യമെടുത്തിരുന്ന അമ്മക്ക് ഉചിതമായ അന്ത്യാജ്ഞലിയാണ് ഉദ്ദേശിച്ചതെന്ന് മക്കള്‍. ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഘട്ടത്തില്‍ നാടിനാെക മാതൃകയാകട്ടെയെന്നും കരുതി.