പാചക പരീക്ഷണം പിന്നീടാവാം; വിഭവങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കൂ; നിർദ്ദേശിച്ച് കലക്ടർ

ലോക്ഡൗൺ കാലത്ത് പാചക പരീക്ഷണം നടത്തരുതെന്ന് എറണാകുളം കലക്ടർ. ഭക്ഷണം പാഴാക്കരുതെന്നും അങ്ങേയറ്റം ശ്രദ്ധയോടെ വിഭവങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഭക്ഷ്യസാധനങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ അത് കടകളിൽ കൃത്രിമ ക്ഷാമമുണ്ടാകുന്നതിന് കാരണമാകുമെന്നും കുറിപ്പിൽ പറയുന്നു.. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവരോടാണ്.. വളരെ കുറച്ച് മാത്രം സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ല. ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത്. അങ്ങനെ ചെയ്താൽ പലചരക്ക് കടകളിൽ കൃത്രിമ ക്ഷാമം ഉണ്ടാകും. സാധനങ്ങൾ വാങ്ങാനൊരുങ്ങുമ്പോൾ അവശ്യസാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. ഇടയ്ക്കിടയ്ക്ക് സാധനം വാങ്ങുന്നതിനായി പുറത്തിറങ്ങുന്നതും അപകടകരമാണ്. ലാവിഷായി ജീവിക്കാനുള്ള സമയമല്ലിത്'.