ഭക്ഷണമെത്തിച്ച് ഓൺലൈൻ വിതരണക്കാര്‍; പാഴ്സല്‍ കൗണ്ടറുകൾ തുറന്നില്ല

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഭക്ഷണമെത്തിച്ച് ഓണ്‍ലൈന്‍ വിതരണക്കാര്‍. ഒരോ ഓര്‍ഡറിലും കൂടുതല്‍ സാധനങ്ങള്‍ വാങ്ങാനാണ് ആളുകളുടെ ശ്രമം. അതേസമയം സാധാരണ കടകള്‍ പാഴ്സല്‍ കൗണ്ടറുകള്‍ക്കായി തുറന്നിട്ടുമില്ല.

ആളൊഴിഞ്ഞ കൊച്ചിയുടെ നിരത്തുകളില്‍ ഇവര്‍ സജീവമാണ്. പതിവ് എണ്ണം ഇല്ലായെന്നുമാത്രം. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉള്ളതുകൊണ്ട് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. പക്ഷേ സമയം പുനഃക്രമീകരിച്ചു. രാത്രി ഒരുമണിവരെയുണ്ടായിരുന്ന വിതരണം രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാക്കി. ലഭ്യതയെക്കുറിച്ച് ആളുകള്‍ക്ക് സംശയമുള്ളതുകൊണ്ട് ഓര്‍ഡുകളുടെ എണ്ണം കുറവാണ്.

എണ്ണം കുറവാണെങ്കിലും ഓരോ ഓര്‍ഡറുകളിലും കൂടുതല്‍ സാധനങ്ങള്‍ ആളുകള്‍ വാങ്ങിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ശൃംഖകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത വളരെക്കുറച്ച് ഹോട്ടലുകള്‍ മാത്രമാണ് പാഴ്സല്‍ നല്‍കാന്‍ തുറന്നത്.