വഴിയോരവാസികളെ മാറ്റി പാർപ്പിച്ചു; ആഹാരവുമൊരുക്കി അധികൃതർ

കോഴിക്കോട് നഗരത്തിലെ വഴിയോരങ്ങള്‍ കിടപ്പാടമാക്കിയ ഇരുന്നൂറോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ച് അധികൃതര്‍. പൊലീസും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോവിഡ് വ്യാപാനം തടയുന്നതിന് വഴിയോരങ്ങളില്‍ കിടക്കുന്നവരെ മാറ്റി പാര്‍പ്പിച്ചത്.

എകദേശം നാന്നൂറേളം ആളുകളാണ് വഴിയോരങ്ങളിലും റയില്‍വേസ്റ്റേഷനിലും അന്തിയുറങ്ങുന്നത്. ഇവരില്‍ പകുതിയോളം ആളുകളെ ഇന്ന് കണ്ടെത്തി മാറ്റി പാര്‍പ്പിച്ചു. കോവിഡ് രോഗം മാറുന്നതുവരെ യൂത്ത് ഹോസ്റ്റലില്‍ താമസിക്കാം. ഇവരില്‍ പനിയുള്ള പതിനൊന്ന് ആളുകളെ ബീച്ചാശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിക്കാനുള്ള ആഹാരവും ഒരുക്കിയിട്ടുണ്ട്. 

കെ.എസ്.ആര്‍.ടി.സിയുടെ സഹായത്തോടെയാണ് മാറ്റിപാര്‍പ്പിക്കല്‍. അടുത്തദിവസം ബാക്കിയുള്ളവരെയും ഇതേ മാതൃകയില്‍ നഗരത്തില്‍നിന്ന് മാറ്റും.