ഇന്ന് മഹാശിവരാത്രി; വൻ ഭക്തജനതിരക്കിൽ മണപ്പുറം

ഇന്ന് മഹാശിവരാത്രി. സംസ്ഥാനത്തെ വിവിധ ശിവക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷ പൂജകള്‍ നടത്തും. ആലുവ മണപ്പുറം ബലിതർപ്പണത്തിനൊരുങ്ങി. പുലർച്ചെ മുതൽ ആളുകൾ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ന് അർധരാത്രിയോടെയാവും പ്രത്യേക പൂജകൾ തുടങ്ങുക. 

പുലർച്ചെ മുതലെ വൻ ഭക്തജനത്തിരക്കാണ് ആലുവ മണപ്പുറത്ത്. ബലിതർപ്പണ ചടങ്ങുകൾ രാവിലെ മുതൽ നടക്കുന്നുണ്ടെങ്കിലും ശിവരാത്രി നാളിലെ പ്രത്യേക പൂജാ ചടങ്ങുകൾ അർധരാത്രിയോടെയാകും തുടങ്ങുക.150ലേറെ ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.

 കറുത്ത വാവായതിനാൽ ഞായറാഴ്ച ഉച്ചവരെ ബലിതർപ്പണം നീണ്ടു നിൽക്കും.മണപ്പുറത്ത് ഇക്കുറി പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് . എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാ‍ർത്തിക്കിന്‍റെ നേതൃത്വത്തിൽ 2000ലേറെ പൊലീസുകാരും സുരക്ഷക്കായി ഉണ്ടാകും.

സുരക്ഷ നടപടികളുടെ  ഭാഗമായി  സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ശിവരാത്രി തിരക്ക് കണക്കിലെടുത്ത് കെസ്ആർടിസി കൂടുതൽ സർവ്വീസുകളും നടത്തും.  തിരക്ക് കണക്കിലെടുത്ത് ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.